Today: 21 Nov 2024 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്‍റ് ജാഗ്രത പാലിക്കണം
Photo #2 - Newzeland - Otta Nottathil - fake_nursing_recruitment_newzeeland_warning
തിരുവനന്തപുരം: ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്സങി റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ടെന്നും, ഇതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. കോമ്പറ്റന്‍സി അസെസ്മെന്‍റ് പ്രോഗ്രാമിലും (CAP) നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലന്‍ഡിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
(CAP) യില്‍ പങ്കെടുക്കാനുള്ള വിസിറ്റിങ് വിസയ്ക്ക് ഏജന്‍റുമാര്‍ക്ക് വലിയ തുകകള്‍ ഉദ്യോഗാര്‍ഥികള്‍ നല്‍കുന്നുണ്ട്. (CAP)പൂര്‍ത്തിയാക്കിയിട്ടും നഴ്സിങ് കൗണ്‍സിലില്‍ രജിസ്ററര്‍ ചെയ്ത ശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികള്‍ ന്യൂസിലന്‍ഡിലെ വെല്ലിങ്ടണിലുള്ള ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചത്

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ ഉണ്ടായിരുന്ന നഴ്സിങ് ക്ഷാമം ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇക്കാര്യത്തില്‍ അംഗീകാരമില്ലാത്ത ഏജന്‍റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്.

ന്യൂസിലന്‍ഡിലെ നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും.
റിക്രൂട്ട്മെന്‍റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ~മൈഗ്രേറ്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ~മെയിലുകള്‍ വഴിയും, 0471~2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.
- dated 24 Sep 2024


Comments:
Keywords: Newzeland - Otta Nottathil - fake_nursing_recruitment_newzeeland_warning Newzeland - Otta Nottathil - fake_nursing_recruitment_newzeeland_warning,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us